ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യയിൽ നടത്തുന്നത് പ്രതിദിനം 11.70 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,69,765 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. മറ്റൊരു രാജ്യവും ഇത്ര ഉയർന്ന നിരക്കിൽ പ്രതിദിന പരിശോധനനേട്ടം കൈവരിച്ചിട്ടില്ല.
ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകൾ 4.7 കോടിയോട് അടുത്തു. (4,66,79,145). ഉയർന്ന പരിശോധനയ്ക്കിടയിലും പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 7.5 ശതമാനത്തിൽ താഴെയും സഞ്ചിത പോസിറ്റീവിറ്റി നിരക്ക് 8.5 ശതമാനത്തിൽ താഴെയുമാണ്. 1.74 ശതമാനമാണ് നിലവിൽ രാജ്യത്തെ കോവിഡ് മരണനിരക്ക്. ഇത് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം.
രാജ്യത്തിപ്പോൾ 1,631 ലാബുകളാണുള്ളത്. സർക്കാർ മേഖലയിൽ 1,025 ലാബുകളും സ്വകാര്യ മേഖലയിൽ 606 ലാബുകളുമുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, മാർഗനിർദേശങ്ങൾ, ഉപദേശങ്ങൾ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക:https://www.mohfw.gov.in/@MoHFW_INDIA. സാങ്കേതിക അന്വേഷണങ്ങൾക്ക് [email protected]എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങൾക്ക്[email protected]അല്ലെങ്കിൽ @CovidIndiaSeva -യിൽ ബന്ധപ്പെടുക.
കോവിഡ് 19 സംബന്ധിച്ച ഏത് അന്വേഷണങ്ങൾക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരായ +91 11 23978046 ൽ വിളിക്കുക; അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1075 ൽ ബന്ധപ്പെടുക. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെൽപ് ലൈൻ നമ്പരുകൾ ഈ ലിങ്കിൽ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.