ഓസ്കറിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ദി എലിഫന്റ് വിസ്പെറേഴ്സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം, പുരസ്‌കാര നേട്ടവുമായി നാട്ടു ഗാനവും (RRR)

ഓസ്കറിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം ഇന്ത്യയിലേക്ക്. “ദി എലിഫന്റ് വിസ്പെറേഴ്സ്” ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. കൃതികി ഗോണ്‍സാല്‍വസ്, ഗുനീത് മോംഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.

‌‌ഗില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ എന്ന ചിത്രത്തിന് മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചുതുടങ്ങിയത്. എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെ ഹുയ് ക്വാൻ മികച്ച സഹനടനായും‌‌ ജാമി ലീ കർട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെൻററി ചലച്ചിത്രം നവോമി മികച്ച ഡോക്യൂമെൻററി ഫീച്ചർ ഫിലിം ആയി. ആൻ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോർട്ട് ഫിലിം. ജെയിംസ് ഫ്രണ്ടിനാണ് മികച്ച ഛായഗ്രഹകനുള്ള ഓസ്കർ‌. ഓൾ ക്വയിറ്റ് ഇൻ വെസ്റ്റേൺ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ജെയിംസ് ഫ്രണ്ട് പുരസ്കാരം നേടിയത്.