Saturday, July 24, 2021
Home News National കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ മാറ്റമില്ലാതെ ഇന്ത്യ

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ മാറ്റമില്ലാതെ ഇന്ത്യ

ന്യൂഡൽഹി: ലോക്ക്ഡൗൺ ഉൾപ്പെടെ രാജ്യം കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി പിന്തിരിയുമ്പോൾ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം നാൽപത് ലക്ഷം പിന്നിട്ടു. പ്രതിദിനം രോഗബാധിതരാവുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 86,432 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 1,089 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 40,23,179 പേരാണ് രോഗബാധിതരായത്. ഇതിൽ 8,46,295 പേർ ഇപ്പോഴും രോഗബാധിതരാണ്. രാജ്യത്ത് ഇതുവരെ 31,07,223 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പറയുന്നു.

ദിനം പ്രതി പത്ത് ലക്ഷത്തിലധികം സാംപിളുകളാണ് രാജ്യത്ത് പരിശോധിക്കുന്നത്. ഇന്നലെ മാത്രം 10,59,346 സാപിളുകൾ പരിശോധയ്ക്ക് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 4,77,38,491 സാംപിളുകൾ പരിശോധിച്ചു.

Most Popular