Sunday, April 18, 2021
Home News National ഇന്ത്യന്‍ വിമാന കമ്പനിക്ക് വനിത സി.ഇ.ഒ; ചരിത്രത്തില്‍ ആദ്യം

ഇന്ത്യന്‍ വിമാന കമ്പനിക്ക് വനിത സി.ഇ.ഒ; ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വനിത സി.ഇ.ഒയെ നിയമിച്ച് ഇന്ത്യന്‍ വിമാനകമ്പനി. എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലൈന്‍സ് എയറാണ് ഹര്‍പ്രീത്.എ .ഡി.സിങ്ങിനെ സി.ഇ.ഒയായി നിയമിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഹര്‍പ്രീത് അലൈന്‍സ് എയറിന്റെ സി.ഇ.ഒയായി തുടരുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി രാജീവ് ബന്‍സാല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്്. സീനിയര്‍ ക്യാപ്റ്റന്‍ നിവേദിത ഭാസിന് ഫ്‌ലൈറ്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

1988ലാണ് എയര്‍ ഇന്ത്യയുടെ പൈലറ്റായി ഹര്‍പ്രീത് സിങ് എത്തുന്നത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ വിമാനം പറഞ്ഞാന്‍ കഴിയാതിരുന്നപ്പോഴും വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയില്‍ അവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിരുന്നു. വനിത പൈലറ്റ് അസോസിയേഷന്റെ തലപ്പത്തും അവര്‍ എത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം നടപ്പിലായാലും അലൈന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നില നിര്‍ത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍

Most Popular