കാനേഡിയൻ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ

ഒട്ടാവ: കാനേഡിയൻ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ അനിത ആനന്ദ്. ഇന്ത്യന്‍ വംശജന്‍ ഹര്‍ജിത് സജ്ജന്റെ പിന്‍ഗാമിയായാണ് അനിത ആനന്ദിന്റെ നിയമനം. പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭാ പുനസംഘടിപ്പിച്ചത്. 54-കാരിയും അഭിഭാഷകയുമായ അനിത ആനന്ദ് മുന്‍ പൊതുസേവന-സംഭരണ മന്ത്രി എന്ന നിലയില്‍ മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. 2019-ലെ കന്നി മത്സരത്തില്‍ ഒന്റാറിയോ പ്രവിശ്യയിലെ ഓക് വില്ല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനിത കനേഡിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്. മുന്‍ ട്രൂഡോ മന്ത്രിസഭയില്‍ അനിത അടക്കം മൂന്ന് ഇന്ത്യന്‍ വംശജര്‍ മന്ത്രിമാരായിരുന്നു. ഹര്‍ജിത് സജ്ജനും ബര്‍ദിഷ് ചാഗറുമായിരുന്നു മറ്റ് രണ്ടു പേര്‍.