കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ്‌ മരിച്ചു

ടൊറോന്റോ: കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ്‌ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തമനാവിസ് സെക്കൻഡറി സ്കൂളിനു പുറത്തെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മെഹക്പ്രീത് സേഥിയാ (18)ണ്‌ കൊല്ലപ്പെട്ടത്.

വാക്കുതർക്കത്തിനിടെ മറ്റൊരു കൗമാരക്കാരനാണ്‌ കുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതി അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട്‌ ജില്ലയിലാണ്‌ മെഹക്പ്രീത് സേഥിയുടെ സ്വദേശം. എട്ടു വർഷംമുമ്പാണ്‌ കുടുംബം കാനഡയിലേക്ക് കുടിയേറിയത്‌.