Thursday, June 30, 2022
HomeNewsNationalഎഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടുകൂടിയാണ് ആഘോഷം.
75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈ പാസ്സാണ് ഇത്തവണത്തെ മുഖ്യ ആകർഷണം. കൃത്യം 10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു . ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞുള്ളതിനാല്‍ പകല്‍ 10.30നാണ്‌ പരേഡ്‌ ആരംഭിക്കുക . ‌സാധാരണ 8.2 കിലോമീറ്റര്‍ ഉണ്ടാകുന്ന പരേഡ് കോവിഡ് സാഹചര്യത്തില്‍ ഇത്തവണ 3.3 കിലോമീറ്റര്‍ മാത്രമാകും ഉണ്ടാവുക. റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇത്തവണ 14,000 പേര്‍ മാത്രമാകും എത്തുക. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതില്‍ തന്നെ പൊതുജനങ്ങള്‍ക്കുള്ള പാസ് ലഭിച്ചതു 4000 പേര്‍ക്കാണ്.

പന്ത്രണ്ട്‌ സംസ്ഥാനങ്ങളുടെയും ഒമ്ബത്‌ മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും.

Most Popular