ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാനഡയില്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ ടൊറന്റോയിലാണ് ദാരുണ സംഭവം. പൊലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന് കാര്‍ത്തിക് വസുദേവ് കൊല്ലപ്പെടുകയായിരുന്നു.
ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെയ്പ്പിലാണ് കാര്‍ത്തിക്കിന് വെടിയേല്‍ക്കുന്നത്. അതേസമയം, കാര്‍ത്തിക്കിന്റെ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദു:ഖം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കാര്‍ത്തിക്ക് കാനഡയിലെത്തിയത്.