Sunday, January 23, 2022
HomeNewsNationalവനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡ് ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മിതാലി രാജിനാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്ക്കും അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിനു മുൻപ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. ഫെബ്രുവരി 9ന് ടി-20 മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം തുടങ്ങുക . 11ന് ആദ്യ ഏകദിന മത്സരം നടക്കും. ഫെബ്രുവരി 24ന് പര്യടനം അവസാനിക്കും. മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക. മാർച്ച് 10ന് ന്യൂസീലൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും.

Most Popular