Sunday, April 11, 2021
Home News International അന്താരാഷ്ട്ര ബുക്കർ പ്രൈസ് ഡച്ച് എഴുത്തുകാരി മാരികെ ലുക്കാസ് റിജൻവെൽഡിന്

അന്താരാഷ്ട്ര ബുക്കർ പ്രൈസ് ഡച്ച് എഴുത്തുകാരി മാരികെ ലുക്കാസ് റിജൻവെൽഡിന്

ലണ്ടൻ: ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ഡച്ച് എഴുത്തുകാരി മാരികെ ലുക്കാസ് റിജൻവെൽഡിന്. ‘ദ് ഡിസ്‌കംഫർട് ഓഫ് ഈവനിംഗ്’ എന്ന നോവലിനാണ് 28കാരിയായ മാരികെയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് മൈക്കൽ ഹച്ചിൻസനാണ്. പുരസ്‌കാര തുക എഴുത്തുകാരിക്കും വിവർത്തകനും തുല്യമായി പങ്കിട്ട് നൽകും. ബുക്കർ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മാരികെ.

ഐസ് സ്‌കേറ്റിംഗിന് പോകാൻ അനുവാദിക്കാത്തതിനെ തുടർന്ന് സഹോദരൻ മാത്യൂസിനോട് പ്രകോപിതനായ ജാസ് എന്ന 10 വയസ്സുകാരി പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് നോവൽ. എഴുത്തുകാരിയുടെ സ്വന്തം അനുഭവങ്ങൾ തന്നെയാണ് നോവലിനാധാരം. നെതർലാൻഡിലെ നോർത്ത് ബ്രാൻബാന്റ് സ്വദേശിയാണ്.

ഡച്ച് സാഹിത്യലോകത്ത് കവിയത്രി എന്നറിയപ്പെട്ട മാരികെയുടേതായി രണ്ട് കവിതാസമാഹാരങ്ങളും പ്രസിദ്ധീകിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ആറ് പുസ്തകങ്ങളാണ് ഉൾപ്പെട്ടിരുന്നത്. സൗത്ത്‌ബേങ്ക് സെന്ററിലെ സാഹിത്യ വിഭാഗം മേധാവി ഹെഡ് ടെഡ് ഹോഡ്ജിൻസൺ ആയിരുന്നു ജൂറി അധ്യക്ഷൻ. എഴുത്തുകാരനും കവിയുമായ വലേറിയ ലൂയിസെല്ലി, വിവർത്തകനും എഴുത്തുകാരനുമായ (മാൻ ബുക്കർ പ്രൈസ് ജേതാവ്) ജെന്നിഫർ ക്രോഫ്റ്റ്, വില്ലാ ഗില്ലറ്റ് ഡയറക്ടർ ലൂസി കാമ്പോസ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

Most Popular