ന്യൂഡൽഹി: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടിവെച്ചു. ഫെബ്രുവരി 28 വരെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെച്ചിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ജനുവരി 31 വരെയാണ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതേസമയം, രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും മാറ്റമുണ്ടാകില്ല എന്നും അധികൃതർ അറിയിച്ചു