
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല; നിയന്ത്രണം നീട്ടി
HIGHLIGHTS
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്.
കൊവിഡ് സാഹചര്യത്തില്‍ റദ്ദാക്കിയ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടിയതായി ഡി.ജി.സി.എ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡി.ജി.സി.എ അനുമതി നല്കിയ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാകില്ല. ഇവ സര്‍വീസ് നടത്തുന്നത് തുടരും.