Sunday, September 19, 2021
Home News International യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്; 99 പേരെ കാണാനില്ല

യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്; 99 പേരെ കാണാനില്ല

വാഷിങ്​ടണ്‍:യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്,​ ഒരാള്‍ മരിച്ചു. 99 പേരെ കാണാതായതായും 35 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ്​ കെട്ടിടം തകര്‍ന്നത്​. ഉടന്‍ സ്​ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അവശിഷ്​ടങ്ങള്‍ നീക്കി ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്ന ജോലി പുരോഗമിക്കുകയാണ്​. കെട്ടിടത്തില്‍ എത്രപേരുണ്ടായിരുന്നെന്ന് ഇതുവരെ വ്യക്തമല്ല. 130 യൂണിറ്റുകളുള്ള കെട്ടിട സമുച്ചയത്തിന്റെ പകുതി ഭാഗമാണ് തകര്‍ന്നു വീണത്.
ഇത്ര വലിയ അപകടത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മിയാമിയിലെ ചാം​െപ്ലയിന്‍ ടവേഴ്​സ്​ സൗത്​ എന്ന 12 നില കെട്ടിടമാണ്​ തകര്‍ന്നത്​. മിയാമി തീരത്തോടുചേര്‍ന്നാണ്​ കെട്ടിടം. ഒരു കുട്ടിയെയാണ്​ പുറത്തെടുത്തത്​. കെട്ടിടാവശിഷ്​ടങ്ങളില്‍നിന്ന്​ ഇപ്പോഴും കരച്ചില്‍ കേള്‍ക്കുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. 1980ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഈ ഭാഗമാണോ തകര്‍ന്നതെന്ന്​ വ്യക്​തമല്ല. കാണാതായവരില്‍ പെറുഗ്വാ പ്രസിഡന്റിന്റെ ഭാര്യാ സഹോദരിയും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

Most Popular