
സൗദി നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഹൂത്തി ഡ്രോണുകള്‍ വെടിവച്ചിട്ടു
റിയാദ്: യമനിലെ ഹൂത്തികള്‍ സൗദി അറേബ്യയെ ലക്ഷ്യമിട്ട് പറത്തിയ രണ്ട് ഡ്രോണുകള്‍ സൗദി സൈനിക സഖ്യം വെടിവച്ചിട്ടു. ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളാണ് വീഴ്ത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം ഹൂത്തികള്‍ സ്ഥിരീകരിച്ചിട്ടില്ല.
മാരിബ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ സഖ്യസേനാ വിമാനങ്ങള്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ സഖ്യസൈന്യം പ്രഖ്യാപിച്ച ഏകപക്ഷീയ വെടിനിര്‍ത്തല്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ചിരുന്നു. പല പ്രവിശ്യകളിലും അക്രമം തുടരുകയാണ്.
യുഎന്‍ പ്രത്യേക പ്രതിനിധി മാര്ട്ടിന് ഗ്രിഫിതിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സൗദി നഗരങ്ങല് ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ കുറവ് വന്നിരുന്നു.
2 Houthi drones targeting Saudi cities shot down