Monday, June 21, 2021
Home News International പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച്‌ കയറിയായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല .രക്ഷാപ്രവര്‍ത്തനം വൈകിയത് മരണനിരക്ക് കൂട്ടിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഗ്രാമീണമേഖലയിലാണ് അപകടം നടന്നത്. പ്രദേശവാസികളും പോലീസുമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോഗികളെടുത്തുമാറ്റാനായി സൈന്യത്തോടാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

വലിയ മെഷീന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ബോഗികളില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.  രണ്ട് ട്രെയിനുകളിലായി ഏകദേശം 1100 യാത്രക്കാരുണ്ടായിരുന്നതായാണ് റെയില്‍വേയുടെ കണക്കുകള്‍.

Most Popular