സ്വീഡനില്‍ വിമാനം തകര്‍ന്ന് വീണ് 9 മരണം

സ്വീഡനില്‍ വിമാനം തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചു. ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.2019ലും സമാനമായ വിമാനാപകടത്തില്‍ സ്വീഡനില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടിരുന്നു.