Tuesday, June 15, 2021
Home News International അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ കൂട്ടക്കൊല; കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രം

അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ കൂട്ടക്കൊല; കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രം

ഗസാ സിറ്റി: ഗസയിലെ അല്‍ ശാത്തി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയത് നടുക്കുന്ന കൂട്ടക്കൊല. നാല് നില കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് മാത്രം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയതെന്ന് ഗസാ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യുസൂഫ് അബു അല്‍ റീഷ് പറഞ്ഞു.

18 പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കൈക്കുഞ്ഞും രണ്ടു വയസ്സുകാരിയും ഉള്‍പ്പെടെ രണ്ട് കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്തി. ഒമ്പതുപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലാണ്.

ഗസയുടെ മധ്യത്തിലുള്ള അല്‍ബുറൈജ് ക്യാമ്പിലുള്ള, ജയില്‍ മോചിതനായ അബൂ അലി അല്‍ മഖ്ദമയുടെ വീട് ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. എന്നാല്‍, ആളപായമില്ല. ഹമാസ് നേതാവാണ് അബൂ അലി.

അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ കൂട്ടക്കൊലയോടുള്ള പ്രതികരണമായി ഹമാസിന്റെ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് ബീര്‍ശേബ നഗരത്തിലേക്ക് റോക്കറ്റുകള്‍ തൊടുത്തു. ഇസ്ലാമിക ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് ഗസാ അതിര്‍ത്തിക്കു സമീപമുള്ള സദ്‌റോത്തിലെ ജൂത കുടിയേറ്റ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി.
ALSO WATCH

Most Popular