Saturday, April 17, 2021
Home News International സ്വര്‍ണ്ണത്തിനായി മല കുഴിക്കുന്ന തിരക്കില്‍ ഒരു ഗ്രാമം

സ്വര്‍ണ്ണത്തിനായി മല കുഴിക്കുന്ന തിരക്കില്‍ ഒരു ഗ്രാമം

ഒരു മല നിറയെ സ്വര്‍ണം ഉണ്ടെങ്കിലോ? ആ മല കുഴിക്കാനായി ജനങ്ങള്‍ ഓടി എത്തുമല്ലെ? സത്യമാണ്, അത്തരത്തില്‍ തങ്ങളുടെ തൊട്ടടുത്തെ ഒരു മലനിറയെ സ്വര്‍ണമുണ്ടെ വാര്‍ത്തയെത്തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ മല കുഴിക്കുന്ന തിരക്കിലാണിപ്പോള്‍.

പ്രകൃതി വിഭവങ്ങള്‍ക്ക് പേരുകേട്ട കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ലുഹീഹീ മലനിരകളില്‍ സ്വര്‍ണമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ജനപ്രവാഹം. മലയില്‍ ശൗവ്വലുകള്‍ ഉപയോഗിച്ച് വലിയ കുഴികളെടുക്കുന്നതിന്റെയും മണ്ണ് വേര്‍ത്തിരിച്ച് തിളക്കമുള്ള ചില വസ്തുക്കള്‍ തരം തിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അഹമ്മദ് അല്‍ഗോബരിയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ ആയുധങ്ങളുമായി എത്തിയതോടെ തിക്കും തിരക്കും അനിയന്ത്രിതമായതോടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഘനനം നിര്‍ത്തിവെച്ചുകൊണ്ട് പ്രദേശിക ഭരണകൂടം ഉത്തരവ് വരെ ഇറക്കി.

Most Popular