ദോഹ: താലിബാനും അഫ്ഗാന് സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ച നാളെ ദോഹയില്‍ പുനരാരംഭിക്കും. അന്തിമ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുകക്ഷികളും കഴിഞ്ഞയാഴച മൂന്നു തവണ യോഗം ചേര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അഫ്ഗാന് സര്‍ക്കാര്‍ മുന്നോട്ടുവച്ച ധാരണകളില്‍ തീരുമാനമെടുക്കുന്നതിന് താലിബാന് രണ്ടു ദിവസം കൂടി ആവശ്യപ്പെടുകയായിരുന്നുവെന്ന് പാകിസ്താന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
2012 സപ്തംബര്‍ 12ന് ദോഹയില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചയില്‍ തടവുകാരെ പരസ്പരം മോചിപ്പിക്കാന്‍ ഇരു വിഭാഗവും ധാരണയിലെത്തിയിരുന്നു. 2001 മുതല്‍ ആരംഭിച്ച അഫ്ഗാന്-താലിബാന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഖത്തറാണ് മാധ്യസ്ഥം വഹിക്കുന്നത്. ഇതിന് മുമ്പ് പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ധാരണയിലെത്താതെ പിരിയുകയായിരുന്നു.