അഫ്ഗാന്റെ സ്വത്തുക്കള്‍ വിട്ടുകൊടുക്കല്‍; ദോഹയില്‍ സുപ്രധാന ചര്‍ച്ച

Amir Khan Muttaqi

ദോഹ: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയും അമേരിക്കന്‍, യൂറോപ്യന്‍ പ്രതിനിധികളും ഈ മാസം 27 മുതല്‍ 29 വരെ ദോഹയില്‍ ചര്‍ച്ച നടത്തും. അഫ്ഗാന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിക്കല്‍, മാനുഷിക സഹായം, വിദ്യാഭ്യാസം, പൊതജനാരോഗ്യം, കാബൂളിലെ എംബസികള്‍ തുറക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്ന് അഫ്ഗാന്‍ വിദേശ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ, ധന മന്ത്രാലയങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. അഫ്ഗാന്‍ സുരക്ഷാ വകുപ്പുകളുടെയും സെന്‍ട്രല്‍ ബാങ്കിന്റെയും ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.