Thursday, December 2, 2021
HomeNewsInternationalഅഫ്ഗാന്‍ വ്യോമപരിധി ലംഘിക്കുന്നതിനെതിരേ അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്

അഫ്ഗാന്‍ വ്യോമപരിധി ലംഘിക്കുന്നതിനെതിരേ അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്

കാബൂള്‍: ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വ്യോമ പരിധി ലംഘിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് താലിബാന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട മന്ത്രാലയം ഇന്ന് പുറത്തുവിട്ട നോട്ടീസിലാണ് ഈ മുന്നറിയിപ്പ്.

അന്താരാഷ്ട്ര നിയമപ്രകാരം ഓരോ രാജ്യത്തിന്റെയും മുകളിലുള്ള വ്യോമ പരിധിയുടെ ഉടമസ്ഥാവകാശം അതത് രാജ്യത്തിനാണ്. അതുകൊണ്ട് തന്നെ അഫ്ഗാന്‍ മണ്ണിന്റെയും ആകാശത്തിന്റെയും ഉടമ ഇസ്ലാമിക് എമിറേറ്റാണ്.

ഈയിടെയായി അമേരിക്കന്‍ ഡ്രോണുകള്‍ നിരവധി തവണ അഫ്ഗാന്‍ വ്യോമപരിധി ലംഘിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹയില്‍ വച്ച് ഇസ്ലാമിക് സ്‌റ്റേറ്റുമായുണ്ടാക്കിയ കരാറിന്റെയും ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള മുഴുവന്‍ രാജ്യങ്ങളും അഫ്ഗാനിസ്താനെ അന്താരാഷ്ട്ര നിയമങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പരിഗണിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഇത് ആവശ്യമാണെന്നും നോട്ടീസില്‍ പറയുന്നു.
ALSO WATCH

Most Popular