Tuesday, September 28, 2021
Home News International അഫ്ഗാനില്‍ പൂര്‍ണമായും അധികാരം കയ്യടക്കി താലിബാന്‍: ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ്‌ അഫ്ഗാനിസ്ഥാൻ

അഫ്ഗാനില്‍ പൂര്‍ണമായും അധികാരം കയ്യടക്കി താലിബാന്‍: ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ്‌ അഫ്ഗാനിസ്ഥാൻ

കാബൂള്‍: കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളും പ്രസിഡന്റിന്റെ വസതിയും പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന്‍. കാബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ പതാക ഉയര്‍ത്തി. ഇസ്ലാമിക് എമിറേറ്റ് ഏഫ് അഫ്ഗാനിസ്്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും.

താലിബാന്‍ കാബൂള്‍ കയ്യടക്കിയതിന് പിന്നാലെ സംഘര്‍ഷം ഭയന്ന് പലരും രാജ്യംവിടാന്‍ ശ്രമിക്കുന്നുണ്ട്.  വിമാനത്താവളത്തില്‍ രാജ്യം വിടാനായി എത്തിയവരുടെ വന്‍ തിരക്കാണുള്ളത്. ഇതിനിടെ വിമാനത്താവളത്തില്‍ വെടിവെയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തിലേക്കാണ് ആളുകളാണ് ഇടിച്ചു കയറുന്നത്. ഇതോടെയാണ് സൈന്യം ആകാശത്തേക്ക് നിരവധി തവണ വെടിയുതിര്‍ത്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അഫ്ഗാന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമാവുകയും പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടുപോവുകയും ചെയതതോടെ വിദേശ ശത്രുവിനേയും ആഭ്യന്തര ശത്രുവിനേയും ഒന്നിച്ചവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയതായാണ് താലീബാന്റെ പ്രഖ്യാപനം. കാബൂളിലെ നാലു വശത്തുനിന്നും താലീബാന്‍ സൈന്യം വന്നതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഒറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും താലീബാന്‍ പറയുന്നുണ്ട്.

അതേസമയം അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular