Sunday, August 1, 2021
Home News International താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച ഇന്ന് ഖത്തറില്‍

താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച ഇന്ന് ഖത്തറില്‍

ദോഹ: ഈ വര്‍ഷം ആദ്യം തയ്യാറാക്കിയ യുഎസ്-താലിബാന്‍ സമാധാന കരാര്‍ പ്രകാരമുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച ഇന്ന് ഖത്തറില്‍ നടക്കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള ഈ ചര്‍ച്ച അഫ്ഗാനില്‍ സ്ഥായിയായ സമാധാനം കൊണ്ടുവരുന്നതിനുള്ള അടുത്ത ചുവടുവയ്്പ്പാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ദോഹയില്‍ യുഎസും താലിബാനും തമ്മില്‍ തയ്യാറാക്കിയ കരാറാണ് ഇന്നത്തെ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതെന്ന് വ്യാഴാഴ്ച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ചര്‍ച്ചയ്ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച്ച ദോഹയിലെത്തി. നാല് പതിറ്റാണ്ടായി അഫ്ഗാനില്‍ തുടരുന്ന യുദ്ധവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഈ ചര്‍ച്ചയെന്ന് പോംപിയോ പറഞ്ഞു.

Afghan peace talks with Taliban begin in Qatar on Saturday

Most Popular