Tuesday, December 6, 2022
HomeNewsInternationalഅഫ്ഗാന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഖത്തറിലെ ക്യാമ്പസിലേക്കു മാറ്റി

അഫ്ഗാന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഖത്തറിലെ ക്യാമ്പസിലേക്കു മാറ്റി

ദോഹ: അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്താനിലെ(എയുഎഎഫ്) വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഖത്തറിലേക്ക് കൊണ്ടുവന്നു. കാബൂളില്‍ നിന്ന് ദോഹയിലേക്കുള്ള ഒമ്പതാമത് ഒഴിപ്പിക്കല്‍ വിമാനത്തിലാണ് ഇവര്‍ എത്തിയത്.

ദോഹയില്‍ ക്യാമ്പസ് തുറക്കാന്‍ പദ്ധതിയുള്ളതായി ഒരാഴ്ച്ച മുമ്പ് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ഫൗണ്ടേഷനും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റും തമ്മിലുള്ള കരാര്‍ പ്രകാരമാണിത്. എയുഎഎഫിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തടസ്സമില്ലാതെ പഠനം തുടരാന്‍ ഇത് അവസരം നല്‍കും.

കാബൂളില്‍ നിന്നെത്തിയ മുഴുവന്‍ യാത്രക്കാരെയും അഫ്ഗാനില്‍ നിന്നു വരുന്നവര്‍ക്കു വേണ്ടിയുള്ള ദോഹയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ നിന്ന് അവര്‍ അന്തിമ ലക്ഷ്യത്തിലേക്കു യാത്ര തുടരും.

പുതുതായി എത്തിയ വിമാനത്തില്‍ 353 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസ്, നെതര്‍ലന്റ്‌സ്, ഡെന്മാര്‍ക്ക്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ALSO WATCH

Most Popular