Tuesday, May 18, 2021
Home News International അഫ്ഗാന്‍ സാമൂഹിക പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി കൊല്ലപ്പെട്ടു

അഫ്ഗാന്‍ സാമൂഹിക പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. ഹെസവലില്‍വെച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് ദാരുണ സംഭവം നടന്നത്. ഫ്രെഷ്തയുടെ സഹോദരനും വെടിവെപ്പില്‍ പരിക്കേറ്റു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Most Popular