Monday, October 25, 2021
HomeNewsInternationalഅഫ്ഗാനിലെ മസ്ജിദില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ മസ്ജിദില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ(Afganistan) വടക്കുകിഴക്കന്‍ നഗരമായ കുന്ദുസില്‍(Kunduz) ജുമുഅ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം(blast). ചുരുങ്ങിയത് 15 പേര്‍ കൊല്ലപ്പെടുകയും 90 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ശിയാ വിഭാഗത്തിന്റെ മസ്ജിദിലാണ് സ്‌ഫോടനം നടന്നതെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

പരിക്കേറ്റ 90ലേറെ പേരും 15 മൃതദേഹങ്ങളും ആശുപത്രിയിലെത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം, 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ മസ്ജിദില്‍ അടക്കം കഴിഞ്ഞ ആഴ്ച്ചകളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതില്‍ ചിലതിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.
ALSO WATCH

Most Popular