Wednesday, January 19, 2022
HomeNewsInternationalകാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിക്കു(kabul military hospital) സമീപം ഇരട്ട സ്‌ഫോടനം(twin blast). 19 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടൊപ്പം വെടിവയ്പ്പും നടന്നതായി ദൃക്‌സാക്ഷികളും സര്‍ക്കാര്‍ വക്താവും അറിയിച്ചു. 400 ബെഡ്ഡുകളുള്ള ആശുപത്രിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നതെന്ന് ഇസ്ലാമിക് എമിറ്റേ് ഉപ വക്താവ് ബിലാല്‍ കരീമി പറഞ്ഞു.

കാര്‍ ബോംബ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന കാര്യം വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് സഈദ് ഖോസ്തി പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസ്‌ഐഎസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പ്രവേശിച്ചതായും സുരക്ഷാ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയതായും ബക്താര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചതിന് ശേഷം ഐഎസ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Most Popular