Tuesday, April 13, 2021
Home News International യുനെസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഖത്തറിലെ അല്‍ ശഹാനിയയും

യുനെസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഖത്തറിലെ അല്‍ ശഹാനിയയും

ദോഹ: യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസി(ജിഎന്‍എല്‍സി)ന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഖത്തറിലെ അലല്‍ ശഹാനിയയും ഇടം പിടിച്ചു. ജീവിതത്തില്‍ ഉടനീളം പഠിക്കുക എന്ന ലക്ഷ്യം പ്രാദേശിക തലത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്ന നഗരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ക്ക പഠനം നടത്തുന്നതിനുള്ള ശക്തമായ സംവിധാനമാണ് അല്‍ ശഹാനിയ ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിലൂടെ പ്രദേശത്തെ മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയും ഖത്തറിന്റെ സുസ്ഥിര വികസനം 2030 ലക്ഷ്യത്തില്‍ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായി യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടര്‍ ഡേവിഡ് അക്കോറിന പറഞ്ഞു.

യുനെസ്‌കോ ജിഎന്‍എല്‍സി പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ അനുഭവങ്ങളും അറിവുകളും പരസ്പരം പങ്കു വഹിക്കുകയും പഠന പരിശീലനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ ഈ രംഗത്ത് കൂടുതല്‍ മികവ് നേടുന്നു.

ഈ വര്‍ഷം 27 രാജ്യങ്ങളില്‍ നിന്നുള്ള 54 നഗരങ്ങളെയാണ് പുതുതായി യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ പട്ടികയില്‍ 64 രാജ്യങ്ങളില്‍ നിന്ന് 230 നഗരങ്ങള്‍ ഇടംപിടിച്ചു.

Al Shahaniya joins Unesco Global Network of Learning Cities

Most Popular