News Flash
X
ഉല്‍ക്ക വീണ് മേല്‍ക്കൂര തകര്‍ന്നെങ്കിലും കിട്ടിയത്​ കോടികള്‍

ഉല്‍ക്ക വീണ് മേല്‍ക്കൂര തകര്‍ന്നെങ്കിലും കിട്ടിയത്​ കോടികള്‍

personSJ access_timeFriday November 20, 2020
HIGHLIGHTS
ഇന്തോനീഷയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരന്‍ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് സംഭവം.

രാത്രി വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് വീണ വസ്തു ശവപ്പെട്ടി കച്ചവടക്കാരനെ കോടീശ്വരനാക്കി. സംശയിക്കണ്ട, ഇന്തോനീഷയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരന്‍ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് സംഭവം. ആകാശത്ത് നിന്ന് വീണത് ഉല്‍ക്കയാണെന്നത് മാത്രം.

കഴിഞ്ഞ ഓഗസ്റ്റില്‍ വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ജോസുവ. അപ്പോഴാണ്​ 2.1 കിലോഗ്രാം ഭാരം വരുന്ന ഉല്‍ക്ക ആകാശത്തുനിന്ന് പാഞ്ഞെത്തിയത്​. ഏകദേശം 2.1 കിലോ ഭാരമുള്ള ഉല്‍ക്കയാണ് വലിയ ശബ്ദത്തോടെ വീടിന് മുകളില്‍ വന്ന് വീണത്. ഉല്‍ക്ക എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചുട്ടുപഴുത്ത അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഉല്‍ക്ക തേടി ആളെത്തി. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നെങ്കിലും 9.8കോടി രൂപയ്ക്കാണ് ഒടുവില്‍ ഉല്‍ക്ക വിറ്റത്. ഉല്‍ക്കശിലകള്‍ ശേഖരിക്കുന്ന അമേരിക്കയിലെ ജേര്‍ഡ് കോളിന്‍സ് എന്നയാള്‍ക്കാണ് ജോഷ്വ ഹുത്തഗലുങ് ഇത് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

ഹുത്തഗലംഗിന്റെ മേല്‍ക്കൂരയില്‍ പതിച്ച ഉല്‍ക്കാശില കാര്‍ബണേഷ്യസ് കോണ്ട്രൈറ്റ് ആണെന്നും ഇത് വളരെ അപൂര്‍വമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 450ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.

SHARE :
folder_openTags
content_copyCategory