അറബ് ലോകത്തെ അനുഗ്രഹീത ഗായകന്‍ സബാഹ് ഫക്രി നിര്യാതനായി

Sabah Fakhri

ആലപ്പോ: അറബ് ലോകത്തെ ഏറ്റവും പ്രശസ്ത ഗായകരില്‍(arab singer) ഒരാളായ സബാഹ് ഫക്രി(Sabah Fakhri) നിര്യാതനായി. 88 വയസ്സായിരുന്നു. സിറിയന്‍ സര്‍ക്കാരാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്.

പരമ്പരാഗത അറബ് ഗാനങ്ങളിലൂടെ തലമുറകളെ ആനന്ദിപ്പിക്കുകയും വംശനാശം സംഭവിച്ച് കൊണ്ടിരുന്ന അറബ് സംഗീത രൂപങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഫക്രി. സിറിയന്‍ നഗരമായ ആലപ്പോയില്‍ 1933ല്‍ ആണ് സബാഹ് അബൂ ഖൗസ് ജനിച്ചത്. ഫക്രി എന്ന വിളിപ്പേര് ലഭിച്ചത് സ്റ്റേജുകളില്‍ പാടിത്തുടങ്ങിയ കൗമാര കാലത്താണ്.

വൈകാരിക സ്മരണ ഉണര്‍ത്തുന്ന സംഗീത രൂപമായ തറബ് സംഗീതത്തില്‍ ലോക പ്രശസ്താനായിരുന്നു ഫക്രി.