Saturday, July 24, 2021
Home Ediotrs Pick അറബ് ലോകത്ത് തരംഗമായി ക്യൂബയുടെ 'അബ്ദുല്ല' വാക്‌സിന്‍

അറബ് ലോകത്ത് തരംഗമായി ക്യൂബയുടെ ‘അബ്ദുല്ല’ വാക്‌സിന്‍

ദോഹ: ക്യൂബ പുറത്തിറക്കിയ അബ്ദല(അബ്ദുല്ല) വാക്‌സിന്‍ അറബ് സോഷ്യല്‍ മീഡിയയില്‍ തരംഗം. ക്യൂബയിലൂടെ അറബികള്‍ക്ക് സ്വന്തമായി ഒരു വാക്‌സിന്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഫപ്രാപ്തിയുള്ള വാക്‌സിനുകളൊന്നാണ് മൂന്ന് ഡോസുകള്‍ ഉള്ള അബ്ദല എന്നതാണ് ശ്രദ്ധേയമായ കാര്യം. ക്ലിനിക്കല്‍ ട്രയലുകളില്‍ 92.28 ശതമാനാണ് അബ്ദല വാക്‌സിന്റെ ഫപ്രാപ്തിയെന്ന് നിര്‍മാതാക്കളായ ബയോക്യൂബഫാര്‍മ ലബോട്ടറി പറയുന്നു.

ക്യൂബന്‍ സ്വാതന്ത്ര്യ സമര നേതാവായ ജോസ് മാര്‍ട്ടിയുടെ അബ്ദല എന്ന ദേശാഭിമാന നാടകത്തില്‍ നിന്നാണ് വാക്‌സിന്റെ പേര് സ്വീകരിച്ചത്. കവിയും തത്വചിന്തകനും എഴുത്തുകാരനുമായ മാര്‍ട്ടിക്ക് അറബ് ലോകത്തോട് വലിയ പ്രിയമായിരുന്നു. അറബ് വിപണി ലക്ഷ്യമിട്ടാണോ ക്യൂബ പുതിയ വാക്‌സിന് പേരിട്ടതെന്ന സംശയവും ഉയരുന്നുണ്ട്.

ലോകത്തെ ഏറ്റവും ഫലപ്രാപ്തിയുള്ള മൂന്ന് വാക്‌സിനുകളില്‍ ഒന്നായാണ് ക്യൂബന്‍ വാക്‌സിനെ കണക്കാക്കുന്നത്. ഫൈസര്‍-ബയോണ്‍ടെക്(95 ശതമാനം ഫലപ്രാപ്തി), മൊഡേണ(91.6 ശതമാനം) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്തുള്ള റഷ്യയുടെ സ്പുട്‌നിക് 5ന്റെ കാര്യക്ഷമത 91.6 ശതമാനമാണ്.

ഫൈസറിനെയും മൊഡേണയെയും കടത്തിവെട്ടി ‘അബ്ദുല്ല’ വിപണി കീഴടക്കുമോ എന്നതാണ് അറബ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. അര്‍ജന്റീന, ജമൈക്ക, മെക്‌സിക്കോ, വിയറ്റനാം, വെനസ്വേല തുടങ്ങി നിരവധി രാജ്യങ്ങള്‍ ക്യൂബന്‍ വാക്‌സിന്‍ വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ALSO WATCH

Most Popular