Tuesday, May 18, 2021
Home News International ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ യാത്രാ വിലക്കുമായി ഓസ്‌ട്രേലിയ

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ യാത്രാ വിലക്കുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍: രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുമായി ഓസ്‌ട്രേലിയ. മെയ് 15 വരെയാണ് യാത്രാവിലക്കുണ്ടാവുകയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് മോറസണിന്റെ തീരുമാനം. എന്നാല്‍ മേയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. അതേസമയം, ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എന്ത് നടപടിയുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

 

 

Most Popular