Sunday, September 19, 2021
Home Ediotrs Pick പെന്‍ഷന്‍ തുക തട്ടാന്‍ അമ്മയുടെ മൃതദേഹം ഒരുവര്‍ഷത്തിലേറെ വീട്ടില്‍ ഒളിപ്പിച്ച് മകന്‍

പെന്‍ഷന്‍ തുക തട്ടാന്‍ അമ്മയുടെ മൃതദേഹം ഒരുവര്‍ഷത്തിലേറെ വീട്ടില്‍ ഒളിപ്പിച്ച് മകന്‍

ബെര്‍ലിന്‍: പെന്‍ഷനും നഴ്‌സിങ് അലവന്‍സ് തുകയും സ്വന്തമാക്കുന്നതിന് അമ്മയുടെ മൃതദേഹം മകന്‍ ഒരു വര്‍ഷത്തിലേറെ വീടിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ചു. ആസ്ട്രിയയിലെ ടൈറോള്‍ പ്രവിശ്യയിലാണ് സംഭവം.

സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇന്‍സ്ബക്ക് ഏരിയയിലുള്ള 66 വയസ്സുകാരന്റെ വീടില്‍ സന്ദര്‍ശനം നടത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. 89 വയസ്സുള്ള മാതാവ് 2020 ജൂണിലാണ് മരിച്ചത്. മാതാവിന് ലഭിക്കുന്ന സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് മരണ വിവരം അറിയിക്കാതെ മൃതദേഹം വീടിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു.

മൃതദേഹം അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൃദ്ധയുടേത് സ്വാഭാവിക മരണമാണെന്നാണ് നിഗമനം.

Most Popular