Sunday, June 20, 2021
Home News International ജോ ബൈഡന്റെ ടീമില്‍ കശ്മീര്‍ സ്വദേശിനി ആയിഷ ഷാ

ജോ ബൈഡന്റെ ടീമില്‍ കശ്മീര്‍ സ്വദേശിനി ആയിഷ ഷാ

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച തന്റെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീം അംഗങ്ങളെ ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെയാണ് ആയിശ ഷാ ഡിജിറ്റല്‍ സ്ട്രാറ്റജി വിഭാഗത്തില്‍ ഇടംപിടിച്ചതായി അറിയുന്നത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ് ഫ്‌ളാഹേര്‍ട്ടിയാണ് ടീമിനെ നയിക്കുന്നത്.

ലൂസിയാനയിലാണ് ആയിശ വളര്‍ന്നത്. മുമ്പ് ബൈഡന്‍-ഹാരിസ് കാമ്പയിനില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൂടിയായിരുന്നു ആയിശ. നിലവില്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ അഡ്വാന്‍സ്മെന്റ് സ്പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്. ‘വിദഗ്ധരുടെ ഈ ടീമിന് ഡിജിറ്റല്‍ മേഖലയില്‍ മികച്ച അനുഭവമുണ്ട്. പുതിയതും നൂതനവുമായ രീതിയില്‍ വൈറ്റ് ഹൗസുമായി അമേരിക്കന്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ ഈ ടീമിന് സാധിക്കും. ആയിശയെ ഞങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷവാനാണ്” ബൈഡന്‍ പറഞ്ഞു.

Most Popular