Tuesday, May 18, 2021
Home Ediotrs Pick നോമ്പുകാരനായി 20 ഓവര്‍ വിക്കറ്റിന് പിറകില്‍; ഒപ്പം 18 ഓവര്‍ ബാറ്റിങും: റിസ്‌വാന് ക്യാപ്റ്റന്റെ കൈയടി

നോമ്പുകാരനായി 20 ഓവര്‍ വിക്കറ്റിന് പിറകില്‍; ഒപ്പം 18 ഓവര്‍ ബാറ്റിങും: റിസ്‌വാന് ക്യാപ്റ്റന്റെ കൈയടി

സെഞ്ചൂറിയന്‍: റമദാന്‍ വ്രതത്തിന്റെ കാഠിന്യത്തിലും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍
സ്പിരിറ്റോടെ കളിക്കളം നിറഞ്ഞ പാകിസ്താന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് അഭിനന്ദനം. ദീര്‍ഘനേരം വിക്കറ്റ് കീപ്പറായി നില്‍ക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി നീണ്ട ഇന്നിങ്‌സ് കളിക്കുകയും ചെയ്ത റിസ്വാനെ പുകഴ്ത്തി ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെ രംഗത്തെത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് റിസ്വാനെ അസം അഭിനന്ദിച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോള്‍ 20 ഓവര്‍ വിക്കറ്റ് കാത്ത റിസ്വാന്‍, തുടര്‍ന്ന് ഓപ്പണറായെത്തി അസമിനൊപ്പം 197 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.

സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തി 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍, ബാബര്‍ അസമിന്റെ സഞ്ചുറിയുടേയും റിസ്വാന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയിരുന്നു. മത്സരത്തില്‍ അസം 59 പന്തില്‍ 122 റണ്‍സെടുത്ത് അവസാന നിമിഷം പുറത്തായപ്പോള്‍, റിസ്വാന്‍ 47 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്ുസം സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താ 21ന് മുന്നിലെത്തുകയും ചെയ്തു.

‘റിസ്വാനൊപ്പമുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം അംഗീകരിച്ചേ തീരൂ. കാരണം, നോമ്പെടുക്കുമ്പോള്‍ കളിക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടാണ്. അതിനിടെയാണ് അദ്ദേഹം ആദ്യ ഇന്നിങ്‌സിലുടനീളം വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തശേഷം തൊട്ടുപിന്നാലെ 18 ഓവര്‍ തുടര്‍ച്ചയായി ബാറ്റു ചെയ്തത്’ അസം ചൂണ്ടിക്കാട്ടി.
ALSO WATCH

 

Most Popular