Sunday, June 20, 2021
Home News International ബംഗ്ലാദേശില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം; നാലുപേര്‍ കൊല്ലപ്പെട്ടു, സൈന്യമിറങ്ങി

ബംഗ്ലാദേശില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം; നാലുപേര്‍ കൊല്ലപ്പെട്ടു, സൈന്യമിറങ്ങി

ധക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ സമരക്കാരെ ഒതുക്കാന്‍ അതിര്‍ത്തിരക്ഷാ സേനയെ വിന്യസിച്ചു. വെള്ളിയാഴ്ച്ച ധക്കയിലെ പ്രധാന മസ്ജിദില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ പ്രധാന ജില്ലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭകരെ നേരിടാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച് രാത്രി മുതലാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ് വക്താവ് ലഫ്റ്റനന്റ് കേണല്‍ ഫായിസുര്‍ റഹ്‌മാന്‍ പറഞ്ഞു. സൈന്യം ഇറങ്ങിയ ശേഷം അക്രമ റിപോര്‍ട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ നൂറാം ജന്മവാര്‍ഷികവും സ്വാതന്ത്ര്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയും ആഘോഷിക്കുന്നതിന്റെ ബാഗമായാണ് മോദി ബംഗ്ലാദേശിലെത്തിയത്. ഇന്ന് ദക്ഷിണ ബംഗ്ലാദേശിലെ ഗ്രാമപ്രദേശത്തുള്ള രണ്ട് ക്ഷേത്രങ്ങള്‍ മോദി സന്ദര്‍ശിക്കും. ഹിഫാസത്തെ ഇസ്ലാം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മോദിക്കെതിരേ പ്രതിഷേധം നടക്കുന്നത്.

മോദി ഹിന്ദു ദേശീയവാദി
ശെയ്ഖ് മൂജീബ് ഒരു മതേതര രാജ്യത്തിന് വേണ്ടി പോരാടിയ ആളായിരുന്നു. വര്‍ഗീയ വാദിയും സ്വന്തം രാജ്യത്ത് തന്നെ കടുത്ത ഹിന്ദു ദേശീയവാദിയുമായി ആരോപിക്കപ്പെടുന്ന മോദി ശെയ്ഖ് മുജീബിന്റെ ജന്മവാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തുന്നത് അനുചിതമാണെന്ന് ധക്ക യൂനിവേ്‌സിറ്റി ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസര്‍ ഇംതിയാസ് അഹ്‌മദ് പറഞ്ഞു.

ശനിയാഴ്ച്ചയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ഹിഫാസത്തെ ഇസ്ലാം ആഹ്വാനം ചെയ്തിട്ടുണ്ട്. സമാധാനപരമായ പ്രക്ഷോഭത്തിന് നേരെ പോലിസ് വെടിവയ്പ്പ് നടത്തിയതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച ബന്ദ് ആചരിക്കും.

ബിജെപി നിലപാടിനെതിരേയും പ്രതിഷേധം
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സന്തുലിതമല്ലാത്ത ബന്ധവും ബംഗ്ലാദേശികളുടെ പ്രതിഷേധത്തിന് കാരണമാണ്. ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യക്ക് വലിയ സ്വാധീനമുണ്ട്. അതേസമയം, ബിജെപി നേതാക്കള്‍ ബംഗ്ലേദേശികള്‍ക്കെതിരേ നിരന്തരം മോശമായ പ്രസ്താവനകളാണ് നടത്തുന്നത്. ബംഗ്ലാദേശികളെ നുഴുഞ്ഞുകയറ്റക്കാരും ഭീകരവാദികളുമായി ആരോപിക്കുന്ന മോദി സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടും പ്രതിഷേധത്തിന് കാരണമാണ്.
ALSO WATCH

Most Popular