Sunday, June 20, 2021
Home News International ബി.ബി.സിയുടെ 100 വനിത പട്ടികയിലും ശാഹീന്‍ബാഗ്​ സമര നായിക

ബി.ബി.സിയുടെ 100 വനിത പട്ടികയിലും ശാഹീന്‍ബാഗ്​ സമര നായിക

ലണ്ടന്‍: ബി.ബി.സിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് ശാഹീന്‍ബാഗ് സമരനായിക ബില്‍കീസ് ബാനുവും. ഈ വര്‍ഷം തന്നെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ബില്‍കീസ് ഇടംപിടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ ആരംഭിച്ച സ്ത്രീ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബില്‍കീസ്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ബാനു ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്‌ലറ്റ് മാനസി ജോഷി തുടങ്ങി തുടങ്ങിയവരാണ് ബി.ബി.സി ലിസ്റ്റില്‍ ഇടം പിടിച്ച മറ്റു ഇന്ത്യക്കാര്‍.

Most Popular