Wednesday, June 23, 2021
Home News International പിരിയാന്‍ മനസ്സില്ല; പ്രിയപ്പെട്ട പാവയെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍

പിരിയാന്‍ മനസ്സില്ല; പ്രിയപ്പെട്ട പാവയെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍

കസാക്കിസ്ഥാന്‍: ആചാരങ്ങളുടെ ഭാഗമായി തവളയെയും മരങ്ങളെയുമൊക്കെ വിവാഹം ചെയ്യുന്ന കഥ കേട്ടിട്ടുണ്ട്. എന്നാല്‍, ഒരു പാവയോട് ഇഷ്ടം മൂത്ത് വിവാഹം ചെയ്ത് സ്വന്തമാക്കിരിക്കുകയാണ് ഒരു ബോഡി ബില്‍ഡര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യൂറി തൊലോച്ച്‌കോ എന്ന കസാക്കിസ്ഥാന്‍കാരന്‍ പ്രിയപ്പെട്ട സെക്‌സ് ടോയ് ആയ മാര്‍ഗോയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹം തീരുമാനിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു യൂറിയുടേയും മാര്‍ഗോയുടേയും വിവാഹം. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡിനെ തുടര്‍ന്ന് നീണ്ടുപോയപ്പോള്‍ ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഒക്ടോബറില്‍ നടന്ന ട്രാന്‍സ്‌ജെന്റര്‍ റാലിയില്‍ പങ്കെടുത്ത യൂറി ആക്രമിക്കപ്പെട്ടിരുന്നു. വിവാഹം വീണ്ടും നീണ്ടുപോയി. ഇപ്പോള്‍ യൂറിയുടെ പ്രണയം സാഫല്യമായിരിക്കുകയാണ്.

വിവാഹത്തിന് മുമ്പ് വധുവായ പാവയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ചില പ്ലാസ്റ്റിക് സര്‍ജറികളും യൂറി നടത്തിയിരുന്നു. മാര്‍ഗോയെ ആദ്യമായി കാണുന്നത് ബാറില്‍ വെച്ചാണെന്ന് യൂറി പറയുന്നു. മറ്റൊരാള്‍ മാര്‍ഗോയെ മോശം രീതിയില്‍ സമീപിക്കുന്നത് കണ്ടതോടെ രക്ഷിക്കാനായിരുന്നു യൂറിയുടെ ശ്രമം. പിന്നീട് അത് പാവയോടുള്ള പ്രണയമായി വളരുകയായിരുന്നു.

യൂറിയുടെ യാത്രകളിലും മാര്‍ഗോ ഒപ്പമുണ്ട്. ഇതിന്റെ ചിത്രങ്ങളും യൂറി പങ്കുവെച്ചിട്ടുണ്ട്. പാന്‍സെക്ഷ്വല്‍ വിഭാഗത്തില്‍പെട്ടയാളാണ് യൂറി. വേദനിപ്പിക്കാനും വേദനിക്കപ്പെടാനും ഇഷ്ടമുള്ളയാളാണ് താന്‍. മറ്റുള്ളവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വേദനകള്‍ മാര്‍ഗോയ്ക്ക് നിഷ്പ്രയാം സാധിക്കും. അതുകൊണ്ടാണ് ജീവിത സഖിയായി മാര്‍ഗോയെ സ്വീകരിക്കുന്നതെന്നും യൂറി പറയുന്നു.


 

Most Popular