ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മൂന്ന് മലയാളികള്‍ മരിച്ചു

jaisamma-jain briton malayali death

ലണ്ടന്‍: ബ്രിട്ടനിലെ 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് മലയാളികള്‍. ബര്‍മിങ്ങാമിലെ എര്‍ഡിങ്ടണില്‍ താമസിക്കുന്ന കോട്ടയം പൂഞ്ഞാര്‍ സ്വദേശി പടന്നമാക്കല്‍ അഡ്വ. ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്‌സമ്മ ടോമിയാണ് ഇന്നലെ ഏറ്റവും ഒടുവില്‍ മരിച്ചത്. 56 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതയായി ചികില്‍സയില്‍ കഴിയവേ ജെയ്‌സമ്മയ്ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു.

പൂഞ്ഞാര്‍ മുകളേല്‍ എം.ഡി. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകളാണ്. ഏകമകന്‍ അലന്‍ ഏബ്രഹാം.

സംസ്‌കാരം പീന്നീട് നടത്തും. ഇന്നുച്ചകഴിഞ്ഞ് രണ്ടിന് എര്‍ഡിങ്ടണ്‍ ആബി പള്ളിയില്‍ പരേതയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ജെയ്‌സമ്മ.

കഴിഞ്ഞദിവസം എസെക്‌സില്‍ മകനെ സന്ദര്‍ശിക്കാനായി എത്തിയ ഉഴവൂര്‍ സ്വദേശി ലക്ഷ്മണന്‍ നായര്‍ മരിച്ചതിനു പിന്നാലെ ഇന്നലെ ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പ് എന്ന നഴ്‌സും മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ജെയ്‌സമ്മയുടെയും വിയോഗം.