മൂന്ന് കിലോഗ്രാം ഭാരമുള്ള ബര്‍ഗര്‍ 4 മിനിറ്റില്‍ അകത്താക്കി; വീഡിയോ കാണാം

burger eating record

സാധാരണ ഒരു ബര്‍ഗര്‍ കഴിക്കാന്‍ തന്നെ  അഞ്ച് മുതല്‍ 10 മിനിറ്റ് വരെ എടുക്കുമെങ്കില്‍ 2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗര്‍ വെറും നാല് മിനിറ്റില്‍ അകത്താക്കി റെക്കോഡിട്ടിരിക്കുകയാണ് ഒരു വിരുതന്‍. അമേരിക്കക്കാരനായ മാറ്റ് സ്ലോണിയാണ് ഇത്രയും കുറഞ്ഞ സമയത്തില്‍ ഭീമന്‍ ബര്‍ഗര്‍ കഴിച്ച് തീര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗറില്‍ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉള്‍പ്പെടുന്നത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനാണ് മാറ്റ് സ്റ്റോണി. 2000 കലോറിയാണ് 4 മിനിറ്റില്‍ അകത്താക്കിയ ഈ ഭീമന്‍ ബര്‍ഗറില്‍ അടങ്ങിയിരിക്കുന്നത്.

ലാസ് വേഗസിലെ ഹാര്‍ട്ട് അറ്റാക് ഗ്രില്‍ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ അത്യുജ്വല പ്രകടനം. 14.6 മില്യണ്‍ ഫോളോവര്‍മാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലില്‍ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകെ 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

ഈ സാഹസത്തിലൂടെ മിക്കി സ്യൂഡോയുടെ റെക്കോഡാണ് മാറ്റ് പൊളിച്ചടുക്കിയത്. സമാന ബര്‍ഗര്‍ കഴിക്കാന്‍ 7.42 മിനിറ്റാണ് മിക്കി സ്യൂഡോ എടുത്തത്.