Saturday, July 24, 2021
Home News International അമേരിക്കയിലെ വാഷിംഗ്ടണില്‍ കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് കഞ്ചാവ് സൗജന്യം

അമേരിക്കയിലെ വാഷിംഗ്ടണില്‍ കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് കഞ്ചാവ് സൗജന്യം

വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ അധികൃതര്‍ ഒരു ഡോസ് കൊവിഡ് വാക്സിന്‍ എടുത്താല്‍ കൂടെ സൗജന്യമായി നല്‍കുന്നത് കഞ്ചാവ് ആണ്. ജനങ്ങളെ കൊണ്ട് ഏതുവിധേനയും വാക്സിനെ സ്വീകരിപ്പിക്കാനുള്ള അടവുകളിലൊന്നാണ് ഇതും. വാഷിംഗ്ടണില്‍ മുതിര്‍ന്നവരില്‍ 54 ശതമാനം പേര്‍ മാത്രമാണ് ഇതുവരെയായും വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളത്.

2012 മുതല്‍ വാഷിംഗ്ടണില്‍ വിനോദത്തിനു വേണ്ടിയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ മാസം വാഷിംഗ്ടണിലെ ബാറുകളില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സൗജന്യമായി മദ്യം നല്‍കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതു കൊണ്ടും വാക്സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഒരു പടി കൂടി കടന്ന് കഞ്ചാവ് നല്‍കാന്‍ അധികാരികള്‍ തീരുമാനപ്പെടുത്തത്.

അതേസമയം അമേരിക്കയിലെ കാലിഫോര്‍ണിയയിലും ഒഹിയോയിലും വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ലോട്ടറിയും ക്യാഷ് പ്രൈസുകളും നല്‍കുകയാണ്.അരിസോണയിലെ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ഒരു സ്ഥാപനം വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യമായി തങ്ങളുടെ ഉത്പന്നങ്ങള്‍ നല്‍കും എന്ന പരസ്യം ചെയ്തിരുന്നു.

Most Popular