Saturday, May 15, 2021
Home News International യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിംഗ്ടണ്‍: യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. ഇന്നലെ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറില്‍ നിന്നിറങ്ങിയ അക്രമി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി. പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാള്‍ മരിച്ചു.

അതേസമയം ക്യാപിറ്റോള്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഞ്ജാതന്‍ നടത്തിയ കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകള്‍.

 

Most Popular