Wednesday, May 12, 2021
Home News International ഒരു വര്‍ഷമായി ആശുപത്രി വാതിലില്‍ ചുറ്റിക്കറങ്ങിയ പൂച്ചയെ ഒടുവില്‍ സെക്യൂരിറ്റിയാക്കി

ഒരു വര്‍ഷമായി ആശുപത്രി വാതിലില്‍ ചുറ്റിക്കറങ്ങിയ പൂച്ചയെ ഒടുവില്‍ സെക്യൂരിറ്റിയാക്കി

മെല്‍ബണ്‍: ഒരു വര്‍ഷക്കാലം ആശുപത്രിയില്‍ കയറിയിറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍ അംഗമായി. ആസ്‌ത്രേലിയയിലാണ് സംഭവം. ഈ മിടുക്കന്‍ പൂച്ചയുടെ പേര് എല്‍വുഡ്. മെല്‍ബണിലുള്ള എപ്വര്‍ത് ആശുപത്രിയിലെ സെക്യൂരിറ്റി ടീമിലാണ് പൂച്ചയെ ജോലിക്കെടുത്തത്.

ഏകദേശം ഒരു വര്‍ഷത്തോളമായി ആശുപത്രിയിലെ മുന്‍വാതില്‍ക്കലായിരുന്നു എല്‍വുഡ് പൂച്ചയുടെ സ്ഥാനം. ദിവസവും രാവിലെ വാതിക്കലെത്തും. അതുംകൃത്യസമയം പാലിച്ചുകൊണ്ട്. ആശുപത്രിയിലെ ഒറിജിനല്‍ സെക്യൂരിറ്റിക്കാര്‍ക്കു പോലും ഇത്ര കൃത്യനിഷ്ടയില്ല. ആശുപത്രയിലേക്ക് വരികയും പോവുകയും ചെയ്യുന്ന എല്ലാവരേയും അവന്‍ അങ്ങനെ നോക്കിയിരിക്കും. ഇത്രയും കാലം എല്ലാ ദിവസവും പതിവുപോലെ പൂച്ച ഇതേ ജോലി തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എല്‍വുഡ് പൂച്ചയെ സെക്യൂരിറ്റി ടീമിന്റെ ഭാഗമാക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.

ആശുപത്രിയിലെ മറ്റ് സെക്യൂരിറ്റി ജീവനക്കാരുടേത് പോലെ പ്രത്യേക ഐഡി കാര്‍ഡും എല്‍വുഡിന് നല്‍കിയിട്ടുണ്ട്. തന്റെ ഉദ്യോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും എല്‍വുഡ് സന്തോഷപൂര്‍വ്വം തന്റെ ജോലി തുടരുന്നു. ടാബി ഇനത്തില്‍പ്പെട്ട പൂച്ചയാണ് എല്‍വുഡ്.

Most Popular