Home News International പുതിയ രാസത്വരകങ്ങളുടെ കണ്ടെത്തല്‍; രസതന്ത്ര നൊബേല്‍ രണ്ടുപേര്‍ക്ക്

പുതിയ രാസത്വരകങ്ങളുടെ കണ്ടെത്തല്‍; രസതന്ത്ര നൊബേല്‍ രണ്ടുപേര്‍ക്ക്

Benjamin List Davis macmill

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേലിന്(Chemistry Nobel) രണ്ടുപേര്‍ അര്‍ഹരായി. രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയ ബെഞ്ചമിന്‍ ലിസ്റ്റ് (ജര്‍മനി), ഡേവിസ് മാക്മില്ലന്‍ (അമേരിക്ക) എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമട്രിക് ഓര്‍ഗനോ കാറ്റലിസ്റ്റുകള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാന തുകയായ 11.4 ലക്ഷം ഡോളര്‍ ഇരുവരും പങ്കിട്ടെടുക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ യൂണിവേഴ്‌സിറ്റില്‍ പിഎച്ച്ഡി എടുത്ത ലിസ്റ്റ്, ഇപ്പോള്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോഹ്ലന്‍ഫോര്‍ഷങിന്റെ ഡയറക്ടറാണ്.

മാക്മില്ലന്‍ യു.കെയിലെ ബെല്‍ഷില്ലിലാണ് ജനിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തത്. നിലവില്‍ പ്രിസ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.
ALSO WATCH