പൈലിന്: മലവിസര്‍ജനത്തിനായി ടോയ്ലറ്റില് കയറിയ കമ്പോടിയന്‍ സ്വദേശി കണ്ടെത് ഭീതിപ്പെടുത്തുന്ന കാഴ്ച്ച. ടോയിലറ്റ് ബൗളിനുള്ളില്‍ പത്തിവിടര്‍ത്തി നില്ക്കുന്ന മുര്‍ഖന്‍. കംബോഡിയയിലെ പൈലിന് എന്ന സ്ഥലത്താണ് സംഭവം. ടോയ്ലറ്റില് കയറിയ റേ സോഫ ആദ്യം കരുതിയത് തൊട്ടുമുമ്പ് ടോയ്ലറ്റ് ഉപയോഗിച്ചയാള്‍ ഫ്ളഷ് ചെയ്തില്ലെന്നാണ്. പിന്നീടാണ് പാമ്പാണ് എന്ന് തിരിച്ചറിയുന്നത്. ഫ്ളഷ് ചെയ്യുമ്പോള്‍ ഉള്ളിലേക്ക് വലിയുന്ന പാമ്പ് വെള്ളം വറ്റുമ്പോള്‍ വീണ്ടും തലനീട്ടും. പിന്നീട് പാമ്പ് ടോയ്ലറ്റിന്റെ വശങ്ങളിലേക്ക് ഇഴഞ്ഞു വരാനും പത്തിവിടര്ത്താനും തുടങ്ങി.
മാര്‍ച്ച് മൂന്നിനാണ് സംഭവം നടക്കുന്നത്. അന്ന് മുതല്‍ താനും വീട്ടുകാരും ഈ ടോയ്ലറ്റ് ഉപയോഗിക്കാറില്ലെന്ന് റേ പറയുന്നു. ക്ലോസറ്റ് കവര്‍ ചെയ്ത് വെള്ളം മുഴുവന്‍ വറ്റിച്ചിരിക്കുകയാണ്. പാമ്പ് തിരിച്ചുവരുമോ എന്ന ഭയം കാരണം ഇപ്പോള്‍ ശുചിമറി തുറക്കാറില്ലെന്നും റേ പറഞ്ഞു.
Also Watch