കൊറോണ വൈറസ്: അമേരിക്കയില്‍ മരണം 1000 കവിഞ്ഞു; 70,000ഓളം പേര്‍ക്ക് രോഗബാധ (Live Update)

coronavirus in usa

വാഷിങ്ടണ്‍: 69,000ലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം 1000 കവിഞ്ഞു. തൊഴിലാളികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരോഗ്യ മേഖല എന്നിവയെ സഹായിക്കുന്നതിന് യുഎസ് സെനറ്റ് രണ്ട ട്രില്യന്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഇത് ലോവര്‍ ഹൗസിന്റെ പരിഗണനയിലാണ്.

അതേ സമയം, കൊറോണാ പ്രതിരോധപ്രവര്‍ത്തനത്തിന് ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ 200 കോടി ഡോളര്‍ സഹായിക്കാന്‍ന്‍ യുഎന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

കൊറോണ ഏറ്റവും പുതിയ വിവരങ്ങള്‍

 • സ്‌പെയ്‌നില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 700ലേറെ മരണം. ഇറ്റലി കഴിഞ്ഞാല്‍ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി സ്‌പെയിന്‍
 • ചൈനയില്‍ വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 67 പേര്‍ക്കാണ് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച 47 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ആറ് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,287 ആയി.

 • കശ്മീരില്‍ ആദ്യ കൊറോണ മരണം. ശ്രീനഗറിലുള്ള 65കാരനാണ് മരിച്ചത്.
 • റഷ്യയിലെ ഏറ്റവും വലിയ വാതക പാടമായ ബൊവാനെന്‍കോവോയിലെ 20 തൊഴിലാളികളെ ഐസൊലേറ്റ് ചെയ്തു
 • നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഇറാന്‍ നിരോധിച്ചു. മിഡില്‍ ഈസ്റ്റില്‍ രോഗം ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ച ഇറാന്‍ വൈറസിന്റെ രണ്ടാം വരവിലുള്ള ഭീതിയിലാണ്
 • മാര്‍ച്ച് 27 മുതല്‍ റഷ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കും
 • ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കാന്‍ നൈജീരിയയില്‍ സൈന്യം രംഗത്തിറങ്ങി.
 • തായ്‌ലന്റില്‍ 111 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധിതരുടെ എണ്ണം 1,045 ആയി

thailand mayanmar migrant

 • സ്‌പെയ്‌നില്‍ അടിയന്തരാവസ്ഥ ഏപ്രില്‍ 11 വരെ നീട്ടി.
 • ജപ്പാന്‍ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ആസ്ഥാനം സ്ഥാപിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും.
 • അതിര്‍ത്തി അടച്ചതും വിമാനങ്ങള്‍ റദ്ദാക്കിയതും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരിച്ചുവരാന്‍ വിവിധരാജ്യങ്ങള്‍ ഉപദേശിച്ചു.
 • മെക്‌സിക്കോയില്‍ ഇന്നു മുതല്‍ അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും
 • ദക്ഷിണകൊറിയയില്‍ 104 പേര്‍ക്ക് കൂടി കൊറോണ. ആകെ 9,241 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കൂടി മരിച്ചു

Coronavirus death toll passes 1,000 in US: Live updates