കാഠ്മണ്ഡു: ഗള്‍ഫ് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്കു പോകേണ്ടവര്‍ തങ്ങളുടെ രാജ്യം വഴി വരുന്നത് വിലക്കി നേപ്പാള്‍. രാജ്യത്ത് കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴിയുള്ള ട്രാന്‍സിറ്റ് യാത്രയ്ക്ക് നേപ്പാള്‍ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 28 അര്‍ധരാത്രി മുതല്‍ ഇനിയൊരു അറിയിപ്പ് വരെയാണ് നിരോധനം.
ഈ സാഹചര്യത്തില്‍ മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്നതിന് നേപ്പാള്‍ വഴി വരുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നേപ്പാളിലേക്ക് മാത്രമായി വരുന്നവര്‍ക്കും നേപ്പാളില്‍ നിന്ന് പുറത്തേക്ക് പോവുന്നവര്‍ക്കുമുള്ള സേവനം തുടരുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
നിലവില്‍ നേപ്പാളിലുള്ളവരുടെ തുടര്‍ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ എംബസി നേപ്പാള്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.
ALSO WATCH