Thursday, July 29, 2021
Home Special Health Scan കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കോവിഡ് വ്യാപനം ആഗോള തലത്തില്‍ സ്ഥിരത കൈവരിച്ചതായി ലോകാരോഗ്യ സംഘടന

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കോവിഡ് വ്യാപനം ആഗോള തലത്തില്‍ സ്ഥിരത കൈവരിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ലോകത്തെ കോവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായി ലോകാരോഗ്യ സംഘടന. മൂന്ന് മാസത്തിനു മുമ്പുള്ള സാഹചര്യത്തില്‍ നിന്ന് സ്ഥിതി ഗതികള്‍ വളരെയധികം മെച്ചപ്പെട്ടതായി ലോകാര്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റ്യാന്‍ പറഞ്ഞു.

ചില രാജ്യങ്ങളില്‍ രോഗവ്യാപനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മറ്റ് ചില രാജ്യങ്ങളില്‍ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കാരണം ലോകം വലിയ ഒരു അപകടത്തിന്റെ മുന്നിലാണെന്ന് നേരത്തേ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു.

Most Popular