ദോഹ: ഭൂമിയും അതിലെ ജനങ്ങളുമെല്ലാം ഒരു കുടുംബമാണെന്നാണ് കോവിഡ് മഹാമാരിയുടെ അനന്തരഫലം ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നതന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. നിലവിലെ നൂറ്റാണ്ടിന്റെ മൂന്നാമത് പതിറ്റാണ്ടിലാണ് നമ്മള്‍. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ലോകം മുന്‍പില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നത- യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉന്നത തല യോഗത്തില്‍ വെര്‍ച്വല്‍ പ്രഭാഷണം നടത്തുകയായിരുന്നു അമീര്‍.
നിരായുധീകരണം, ഭീകരത, പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. യുഎന്‍ സ്ഥാപിതമായതു മുതല്‍ അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പകര്‍ച്ചവ്യാധി ഭീഷണിയെ ഒരുമിച്ചു നേരിടുക എന്നത്. കോവിഡ് മഹാമാരിയും അത് ലോക സമ്പദ് വ്യവസ്ഥയിലും ആരോഗ്യ രംഗത്തും സൃഷ്ടിച്ച ദോഷഫലങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത് ഭൂമിയും അതിലെ ജനങ്ങളും ഒന്നാണെന്നാണ് – അമീര്‍ പറഞ്ഞു.
യുഎന്നിന്റെ തത്വങ്ങളും ചാര്‍ട്ടറും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ ഖത്തര്‍ ശക്തമായ പിന്തുണ നല്‍കുമെന്നും അമീര്‍ വ്യക്തമാക്കി.
COVID-19 reminds us earth and its peoples are only one family, Amir tells UN