Friday, June 18, 2021
Home News International നിയുക്ത യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു​

നിയുക്ത യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു​

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മോഡേണ കോവിഡ് 19ന്റെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. കമല ഹരിസ് വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. എല്ലാവരും വാക്‌സിന്‍ എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും വേദനയില്ലാത്തതും സുരക്ഷിതവുമാണെന്നും കമല ഹാരിസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പ്രതികരിച്ചു.

ഡിസംബര്‍ 18ന് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ വാക്‌സിന്‍ സ്വീകരിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് കമല ഹാരിസ്. കഴിഞ്ഞയാഴ്ച ജോ ബൈഡനും ഭാര്യയും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Most Popular